ഒരു ബഹുനില കെട്ടിട സമുച്ചയത്തിലെ ചെറിയൊരു അപ്പാർട്ടുമെന്റിലാണ് ഞങ്ങളുടെ താമസം. ഇടത്തരക്കാരായ കുറേയേറെ കുടുംബങ്ങളുണ്ട് ഇവിടെ. പക്ഷേ ഫെലിസ് ഡൊമസ്റ്റിക്ക (പൂച്ചയുടെ ശാസ്ത്രീയ നാമം) വംശജരുടെ വിഹാരകേന്ദ്രമാണ് ഇവിടം. ചുരുക്കിപ്പറഞ്ഞാൽ, ഹോമോസാപ്പിയൻ വംശജരായ ഞങ്ങൾ മനുഷ്യരെക്കാൾ വളരെ കൂടുതലാണ് ഈ മാർജാരന്മാരുടെ എണ്ണം. നാലു കാലും യഥേഷ്ടം പുറത്തെടുക്കാവുന്ന കൂർത്ത നഖങ്ങളും പിന്നെ സിംഹം, കടുവ, കാട്ടുപൂച്ച, ഓസലോട്ട് (അമേരിക്കയിലും മറ്റും കണ്ടുവരുന്ന ഒരിനം പൂച്ച) മുതലായവരുടെ കുടുംബക്കാരാണെന്ന അഹങ്കാരവും ഉള്ള ഇവറ്റകൾക്ക് ആരെയും പേടിയില്ല. ഏത് ആപത്ഘട്ടത്തിലും നാലു കാലിൽ വന്നുവീണു രക്ഷപ്പെടാൻ വിരുതുള്ള, അനുദിനം പെറ്റുപെരുകുന്ന ഈ പൂച്ചകളെക്കൊണ്ട് എല്ലാവരും പൊറുതിമുട്ടിയിരിക്കുകയാണ്; എന്നാൽ ഇവറ്റകളുടെ ചെയ്തികളെ ഒരു തമാശയായി കാണുന്നവരും കുറവല്ല കേട്ടോ. അതിർത്തിയുടെ കാര്യത്തിൽ വലിയ കണിശക്കാരാണ് ഈ പൂച്ചകൾ. താഴത്തെ നില, ഒന്നാം നില, രണ്ടാം നില എന്നിങ്ങനെ ഓരോ നിലയ്ക്കും പ്രത്യേകം പ്രത്യേകം അവകാശികളുണ്ട്. വിശപ്പ് സഹിക്കാനാവാതെ വരുമ്പോൾ ഏതെങ്കിലും അടുക്കളയിൽ കയറിക്കൂടും എന്നതൊഴിച്ചാൽ ഇവർ പൊതുവേ അതിർവരമ്പുകൾ ലംഘിക്കാറില്ല. ടെറസ് പ്രധാനമായും കുഞ്ഞുങ്ങൾക്കു വേണ്ടി നീക്കിവച്ചിരിക്കുകയാണ്; എന്നിരുന്നാലും മുൻ സിയാമിൽ നിന്നുള്ള കുലീനരായ ചില പൂച്ചകൾ ശരീരശുദ്ധി വരുത്താനും വെയിൽ കൊള്ളാനും വേണ്ടി ടെറസ് ഉപയോഗിക്കാറുണ്ട്. വാച്ച്മാന്റെ ക്യാബിന്റെ മൂലപോലെ, ഒന്നു നിന്നുതിരിയാൻ ഇടമില്ലാത്ത സ്ഥലങ്ങളാണ് ചില ആൺപൂച്ചകൾ സുഖനിദ്രയ്ക്കുവേണ്ടി തിരഞ്ഞെടുക്കുന്നത്. പാവം വാച്ച്മാനും ഉറക്കം തൂങ്ങുന്നത് ഇവറ്റകൾ കണ്ടുപിടിച്ചിട്ടുണ്ടാകണം. എന്തായാലും ദൈവം ഈ പൂച്ചകൾക്ക് രണ്ട് സ്വനപേടകം കനിഞ്ഞുനൽകിയിട്ടുണ്ട്. ഒന്ന് കുറുങ്ങാനും മറ്റൊന്ന് 'മ്യാവൂ' 'മ്യാവൂ' എന്നു കരയാനും. ചില വിശേഷദിവസങ്ങളിൽ മാർജാരക്കൂട്ടത്തിലെ സംഗീതജ്ഞരുടെ പാതിരാ കച്ചേരി ഉണ്ടാകും. അന്ന് ഞങ്ങളുടെ പരിസരത്ത് ആർക്കും ഒരുപോള കണ്ണടയ്ക്കാൻ പറ്റില്ല. വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിൽ വലിയ കണിശക്കാരനായ ചില താമസക്കാരുണ്ട്; ചാരനിറത്തിലുള്ള ഈ മാർജാരന്മാർ തങ്ങളുടെ സാധനങ്ങൾ അലങ്കോലപ്പെടുത്തുന്നതു കാണുമ്പോൾ അവരുടെ കലിയിളകും. ഈ പൂച്ചകളെ ചാട്ടവാറുകൊണ്ട് അടിച്ച് ഓടിക്കുന്നതു കാണാൻ നോമ്പുനോറ്റ് ഇരിക്കുകയാണ് കെട്ടിടത്തിൽ ചേക്കേറിയിരിക്കുന്ന പറവകൾ. പക്ഷേ കാര്യങ്ങൾ എങ്ങനെ ഉരുത്തിരിയും എന്നറിയാൻ നോക്കിരിക്കുകയാണ് ഈ പ്രാവുകൾ. എന്തായാലും 'പൂച്ചയ്ക്കാരു മണികെട്ടും' എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു! | Entry #33395 — Discuss 0 — Variant: Not specifiednone
Voting points | 1st | 2nd | 3rd |
---|
22 | 5 x4 | 0 | 2 x1 |
|
ഒരുപിടി മധ്യവർഗ്ഗ കുടുംബങ്ങൾക്ക് അഭയം നൽകുന്ന ഒരു ബഹുനില കെട്ടിട സമുച്ചയത്തിലുള്ള കൊച്ചു അപ്പാർട്ട്മെൻ്റുകളിലൊന്നിലാണ് ഞങ്ങൾ താമസിക്കുന്നത്. എന്നാൽ, ഞങ്ങളുടെ പാർപ്പിട സമുച്ചയത്തിനോട് അതീവ താൽപ്പര്യം കാട്ടുന്ന 'ഫെലിസ് ഡൊമെസ്റ്റിക്ക' കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, താമസിയാതെ 'ഹോമോ സാപിയൻസ്' കുടുംബത്തിലെ അംഗങ്ങളേക്കാൾ എണ്ണത്തിൽ അധികമാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ചുറ്റുവട്ടത്തുള്ള ഒന്നിനെയും കൂസാത്ത സിംഹവും പുലിയും കാട്ടുമാക്കാനും ഓസെലോട്ടും (അമേരിക്കയിലും മറ്റും കണ്ടുവരുന്ന ഒരിനം പൂച്ച) മറ്റും തങ്ങളുടെ ബന്ധുക്കളാണെന്നാണ്, മറച്ചുവയ്ക്കാവുന്ന നഖങ്ങളുള്ള ഈ നാൽക്കാലികളുടെ അഹങ്കാരം. 'എവിടെ വീണാലും നാലുകാലിൽ വീഴാൻ' കഴിവുള്ളതിനാൽ ആയുസ്സിനൊരു പഞ്ഞവുമില്ലാത്ത ഈ മാർജ്ജാര വംശം, ഞങ്ങൾക്കൊരു ഭീഷണിയാണെങ്കിലും, ഞങ്ങളിൽ പലർക്കും ഇവറ്റ തമാശയ്ക്കുള്ള വകയുമാണ്. ഞങ്ങളുടെ കെട്ടിട സമുച്ചയത്തിലെ ഈ പൂച്ചകൾ, പ്രദേശാതിർത്തി പാലിക്കുന്നതിൽ കർശനമായ ജാഗ്രത പുലർത്തുന്നു. ഗ്രൗണ്ട് ഫ്ലോറിലെയും ഫസ്റ്റ് ഫ്ലോറിലെയും സെക്കൻഡ് ഫ്ലോറിലെയും എലിവേട്ടക്കാർ തങ്ങളുടെ ഫ്ലോറുകൾ കയ്യടക്കി വാഴുന്നു, വിശന്ന് വലഞ്ഞ ചില കുരുത്തം കെട്ട പൂച്ചകൾ, നിയന്ത്രണരേഖ ലംഘിച്ച് അടുക്കളകളിലേക്ക് നടത്തുന്ന പടയോട്ടങ്ങളാണ് ഇവിടെയൊരു അപവാദം. ടെറസ് പൂർണ്ണമായും കയ്യടക്കി വച്ചിരിക്കുന്നത് ചെറുപ്പക്കാരാണ്. വല്ലപ്പോഴും ഉന്നതകുലജാതരായ സയാമീസ് പൂച്ചകൾ ശരീരം നക്കിത്തോർത്തുന്നതിനും സൂര്യസ്നാനം നടത്തുന്നതിനും ടെറസിൽ വരുന്നത് കാണാം. കണ്ടൻ പൂച്ചകളിൽ ചിലത്, നിന്നുതിരിയാൽ പോലും ഇടമില്ലാത്ത ചില ഇടങ്ങളിൽ കുറുങ്ങിയുറങ്ങുന്നതിനുള്ള സൗകര്യപ്രദമായ ഇടം കണ്ടെത്തുന്നത് അത്ഭുതമാണ്. വാച്ച്മാൻ്റെ കാബിൻ പോലുള്ള ഇത്തരം ഇടങ്ങളിൽ, സഹമുറിയന്മാർ കൂർക്കം വലിച്ച് കിടന്നുറങ്ങുന്നത് കാണുന്നത് കൊണ്ടാകാം, ഈ സാഹസത്തിന് കണ്ടൻ പൂച്ചകൾ മുതിരുന്നത്. ദൈവം കണ്ടറിഞ്ഞ് കൊണ്ടാണ് പൂച്ചകൾക്ക് രണ്ട് സ്വനപേടകങ്ങൾ സമ്മാനിച്ചിരിക്കുന്നത് - ഒന്ന് കുറുങ്ങുന്നതിനും ഒന്ന് 'മ്യാവൂ' എന്ന് കരയുന്നതിനും. പൂച്ചകളിലെ ചില ഉച്ചസ്ഥായി സ്വരക്കാർ ആകട്ടെ, ചില സവിശേഷ അവസരങ്ങളിൽ, 'രാത്രി ഓർക്കസ്ട്ര' അവതരിപ്പിച്ചുകൊണ്ട് മൊത്തം പ്രദേശത്തെ നിവാസികളുടെ ഉറക്കം കെടുത്തുന്നതും സാധാരണമാണ്. പൂച്ചരോമം പോലെ ശുചിത്വം പാലിക്കുന്നതിന് ആഗ്രഹിക്കുന്ന നിവാസികളിൽ ചിലർ, അവരുടെ സാധനസാമഗ്രികളെ ചാരനിറത്തിലുള്ള പൂച്ചകൾ അലങ്കോലമാക്കുമ്പോൾ ശുണ്ഠി പിടിക്കുന്നു. നിവാസികൾക്ക് ഇടയിലെ 'കഴുകന്മാർ' ഉറച്ച് വിശ്വസിക്കുന്നത് ഈ പൂച്ചകളെ 'തിരണ്ടി വാൽ' കൊണ്ട് അടിച്ചോടിക്കണമെന്നാണ്. പൂച്ച എങ്ങോട്ടാണ് ചാടാൻ പോകുന്നതെന്ന് അറിയാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്ന 'നിഷ്കളങ്കർ'ക്ക് ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്താനായിട്ടില്ല. കാര്യം എന്തൊക്കെയായാലും, പൂച്ചയ്ക്ക് മണികെട്ടാൻ ആരെ വിളിക്കണമെന്ന് ഞങ്ങൾക്ക് അറിയില്ല! | Entry #33064 — Discuss 0 — Variant: Not specifiednone
Voting points | 1st | 2nd | 3rd |
---|
11 | 1 x4 | 3 x2 | 1 x1 |
|
നിരവധി ഇടത്തരം കുടുംബങ്ങൾക്ക് അഭയം നൽകുന്ന ഒരു ബഹുനില കെട്ടിട സമുച്ചയത്തിലെ ചെറിയ അപ്പാർട്ട്മെന്റുകളിൽ ഒന്നിലാണ് ഞങ്ങൾ താമസിക്കുന്നത്. എന്നാൽ, ഞങ്ങളുടെ സമുച്ചയത്തിന് അകാരണമായ ഇഷ്ടം തോന്നിയ ഫെലിസ് ഡൊമെസ്റ്റിക്ക കുടുംബത്തിലെ അംഗങ്ങൾ ഹോമോ സാപ്പിയൻസിലെ അംഗങ്ങളെക്കാൾ തീർച്ചയായും എണ്ണത്തില് കൂടുതലായിരിക്കാം. സിംഹങ്ങൾ, കടുവകൾ, കാട്ടുപൂച്ചകൾ, ഓസലോട്ടുകൾ തുടങ്ങിയ അവരുടെ നാട്ടിൻപുറത്തുകാരായ സഹോദരങ്ങളെക്കുറിച്ച് വീമ്പുപറയുന്നവരായിരുന്നതിനാൽ, പിൻവലിക്കാവുന്ന നഖങ്ങളുള്ള ഈ നാൽക്കാലികൾ ഞങ്ങളുടെ പരിസരത്തുള്ള ആരെയും ഭയപ്പെട്ടിരുന്നില്ല. ഒമ്പത് ജന്മങ്ങളുള്ള ഈ മാർജ്ജാരവർഗത്തിന്റെ സംഖ്യാബാഹുല്യം എല്ലാവരെയും വിഷമിപ്പിക്കുന്നു, പക്ഷേ പലർക്കും രസകരമായ ആശ്വാസം നൽകുന്നു ഞങ്ങളുടെ അവന്യൂവിലെ ഈ പൂച്ചകൾക്ക് പ്രദേശത്തെക്കുറിച്ച് അവരുടേതായ കർശനമായ അതിര്ത്തി നിർണ്ണയങ്ങളുണ്ട്. താഴത്തെ നിലയിലെയും, ഒന്നാം നിലയിലെയും, രണ്ടാം നിലയിലെയും പൂച്ചകൾ വിശപ്പ് മൂലമുള്ള കടന്നാക്രമണത്തിന് നിയന്ത്രണ രേഖകൾ മറികടന്ന് അടുക്കളകളിലേക്ക് പോകുന്ന സമയമൊഴിച്ച് മുഴുവൻ സമയവും അവരുടെ നിലകളിൽ തന്നെ കഴിയുന്നു. ടെറസ്സ് ചെറുപ്പക്കാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നു, കൂടാതെ വല്ലപ്പോഴും പഴയ സിയാമിൽ നിന്നുള്ള തറവാടികൾ ശരീരം നക്കുന്നതിനും സൂര്യസ്നാനത്തിനും ഉപയോഗിക്കുന്നു. വാച്ച്മാന്റെ ക്യാബിൻ പോലെയുള്ള വളരെ ഇടുങ്ങിയ സ്ഥലങ്ങളിൽ ചില കണ്ടൻപൂച്ചകൾ മുരളലോടുകൂടിയ ഉറക്കത്തിന് സുഖകരമായ കോണുകൾ കണ്ടെത്തുന്നു, അവിടെ ആ പാവത്തിന്റെ ഹ്രസ്വമായ പകലുറക്കം അവർ കണ്ടുകാണും. ദൈവം ഈ പൂച്ചകൾക്ക് രണ്ട് വോയ്സ് ബോക്സുകൾ നൽകി അനുഗ്രഹിച്ചിട്ടുണ്ട്, ഒന്ന് കുറുകുന്നതിനും മറ്റൊന്ന് മിയോ ശബ്ദം പുറപ്പെടുവിക്കുന്നതിനും, മാത്രമല്ല ഞങ്ങളുടെ പ്രദേശത്തെ ഉച്ചസ്വരമുള്ള ചില പൂച്ചകൾ പ്രത്യേക സന്ദർഭങ്ങളിൽ അവരുടെ രാത്രികാല ഓർക്കസ്ട്രകളുമായി എല്ലാ നിവാസികളെയും ഉണർത്തുകയും ചെയ്യുന്നു. പൂച്ചയെപ്പോലെ എല്ലായ്പ്പോഴും വൃത്തിയായിരിക്കാൻ ആഗ്രഹിക്കുന്ന ചില നിവാസികൾ ഈ ചാരനിറത്തിലുള്ള പൂച്ചകൾ അവരുടെ കാര്യങ്ങൾ കുഴപ്പത്തിലാക്കുമ്പോൾ പ്രകോപിതരാകുന്നു. ഈ പൂച്ചകളെ ഒൻപത് വാറുകളുള്ള, കെട്ടുകളോടുകൂടിയ ചാട്ടവാർ ഉപയോഗിച്ച് തുരത്തണമെന്ന് നിവാസികൾക്കിടയിലെ അത്യന്തം ജാഗരൂകരായവർ ശക്തമായി കരുതുന്നു. എന്നാൽ, സൗമ്യസ്വഭാവക്കാർ ഒരു നിഗമനത്തിലെത്താതെ പൂച്ച ഏത് വഴി ചാടുന്നുവെന്നത് കാണാൻ കാത്തിരിക്കുന്നു. എന്തായാലും, പൂച്ചയ്ക്ക് മണി കെട്ടാൻ ആരെ വിളിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല! | Entry #33286 — Discuss 0 — Variant: Not specifiednone
Voting points | 1st | 2nd | 3rd |
---|
10 | 1 x4 | 2 x2 | 2 x1 |
|