നിരവധി ഇടത്തരം കുടുംബങ്ങൾക്ക് അഭയം നൽകുന്ന ഒരു ബഹുനില കെട്ടിട സമുച്ചയത്തിലെ ചെറിയ അപ്പാർട്ട്മെന്റുകളിൽ ഒന്നിലാണ് ഞങ്ങൾ താമസിക്കുന്നത്. എന്നാൽ, ഞങ്ങളുടെ സമുച്ചയത്തിന് അകാരണമായ ഇഷ്ടം തോന്നിയ ഫെലിസ് ഡൊമെസ്റ്റിക്ക കുടുംബത്തിലെ അംഗങ്ങൾ ഹോമോ സാപ്പിയൻസിലെ അംഗങ്ങളെക്കാൾ തീർച്ചയായും എണ്ണത്തില്‍ കൂടുതലായിരിക്കാം. സിംഹങ്ങൾ, കടുവകൾ, കാട്ടുപൂച്ചകൾ, ഓസലോട്ടുകൾ തുടങ്ങിയ അവരുടെ നാട്ടിൻപുറത്തുകാരായ സഹോദരങ്ങളെക്കുറിച്ച് വീമ്പുപറയുന്നവരായിരുന്നതിനാൽ, പിൻവലിക്കാവുന്ന നഖങ്ങളുള്ള ഈ നാൽക്കാലികൾ ഞങ്ങളുടെ പരിസരത്തുള്ള ആരെയും ഭയപ്പെട്ടിരുന്നില്ല. ഒമ്പത് ജന്മങ്ങളുള്ള ഈ മാർജ്ജാരവർഗത്തിന്റെ സംഖ്യാബാഹുല്യം എല്ലാവരെയും വിഷമിപ്പിക്കുന്നു, പക്ഷേ പലർക്കും രസകരമായ ആശ്വാസം നൽകുന്നു
ഞങ്ങളുടെ അവന്യൂവിലെ ഈ പൂച്ചകൾക്ക് പ്രദേശത്തെക്കുറിച്ച് അവരുടേതായ കർശനമായ അതിര്‍ത്തി നിർണ്ണയങ്ങളുണ്ട്. താഴത്തെ നിലയിലെയും, ഒന്നാം നിലയിലെയും, രണ്ടാം നിലയിലെയും പൂച്ചകൾ വിശപ്പ് മൂലമുള്ള കടന്നാക്രമണത്തിന് നിയന്ത്രണ രേഖകൾ മറികടന്ന് അടുക്കളകളിലേക്ക് പോകുന്ന സമയമൊഴിച്ച് മുഴുവൻ സമയവും അവരുടെ നിലകളിൽ തന്നെ കഴിയുന്നു. ടെറസ്സ് ചെറുപ്പക്കാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നു, കൂടാതെ വല്ലപ്പോഴും പഴയ സിയാമിൽ നിന്നുള്ള തറവാടികൾ ശരീരം നക്കുന്നതിനും സൂര്യസ്നാനത്തിനും ഉപയോഗിക്കുന്നു. വാച്ച്മാന്റെ ക്യാബിൻ പോലെയുള്ള വളരെ ഇടുങ്ങിയ സ്ഥലങ്ങളിൽ ചില കണ്ടൻപൂച്ചകൾ മുരളലോടുകൂടിയ ഉറക്കത്തിന് സുഖകരമായ കോണുകൾ കണ്ടെത്തുന്നു, അവിടെ ആ പാവത്തിന്റെ ഹ്രസ്വമായ പകലുറക്കം അവർ കണ്ടുകാണും. ദൈവം ഈ പൂച്ചകൾക്ക് രണ്ട് വോയ്സ് ബോക്സുകൾ നൽകി അനുഗ്രഹിച്ചിട്ടുണ്ട്, ഒന്ന് കുറുകുന്നതിനും മറ്റൊന്ന് മിയോ ശബ്ദം പുറപ്പെടുവിക്കുന്നതിനും, മാത്രമല്ല ഞങ്ങളുടെ പ്രദേശത്തെ ഉച്ചസ്വരമുള്ള ചില പൂച്ചകൾ പ്രത്യേക സന്ദർഭങ്ങളിൽ അവരുടെ രാത്രികാല ഓർക്കസ്ട്രകളുമായി എല്ലാ നിവാസികളെയും ഉണർത്തുകയും ചെയ്യുന്നു.
പൂച്ചയെപ്പോലെ എല്ലായ്പ്പോഴും വൃത്തിയായിരിക്കാൻ ആഗ്രഹിക്കുന്ന ചില നിവാസികൾ ഈ ചാരനിറത്തിലുള്ള പൂച്ചകൾ അവരുടെ കാര്യങ്ങൾ കുഴപ്പത്തിലാക്കുമ്പോൾ പ്രകോപിതരാകുന്നു. ഈ പൂച്ചകളെ ഒൻപത് വാറുകളുള്ള, കെട്ടുകളോടുകൂടിയ ചാട്ടവാർ ഉപയോഗിച്ച് തുരത്തണമെന്ന് നിവാസികൾക്കിടയിലെ അത്യന്തം ജാഗരൂകരായവർ ശക്തമായി കരുതുന്നു. എന്നാൽ, സൗമ്യസ്വഭാവക്കാർ ഒരു നിഗമനത്തിലെത്താതെ പൂച്ച ഏത് വഴി ചാടുന്നുവെന്നത് കാണാൻ കാത്തിരിക്കുന്നു. എന്തായാലും, പൂച്ചയ്ക്ക് മണി കെട്ടാൻ ആരെ വിളിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല!